സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്

മുഖ്യമന്ത്രി പിണറായി വിജയൻ എംഎ ബേബി അടക്കമുള്ളവർ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചു. ഇന്നു വൈകിട്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് എയിംസ് അധികൃതർ അറിയിച്ചു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം ജനറൽ സെക്രട്ടറി നില ഗുരുതരമായി തുടരുന്നു. ഇന്നു പുലർച്ചെയോടെ സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. .

ശ്വാസകോശ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടർന്നാണ് ഇന്നു വെന്റിലേറ്ററിന്റെ സഹായം തേടിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ എംഎ ബേബി അടക്കമുള്ളവർ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചു. ഇന്നു വൈകിട്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് എയിംസ് അധികൃതർ അറിയിച്ചു.

sitaram yechury