‘അമ്മയെ കാണാനോ ചേർത്തുപിടിക്കാനോ കഴിയുന്നില്ല’: കുറിപ്പുമായി ഹസീനയുടെ മകൾ സൈമ

ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ ഡിവിഷന്റെ റീജിയണൽ ഡയറക്‌ടറാണ് സൈമ. ഹസീനയ്ക്ക് ബംഗ്ലദേശ് വിടാൻ താൽപര്യമില്ലായിരുന്നുവെന്നു മകൻ സജീബ് വാസിദ് പറഞ്ഞു.

author-image
Vishnupriya
New Update
ha
Listen to this article
0.75x 1x 1.5x
00:00 / 00:00

ധാക്ക: ആഭ്യന്തര കലാപം അരങ്ങേറുന്ന ബംഗ്ലദേശിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന മാതാവിനെ കാണാൻ സാധിക്കാത്തതിൽ ദുഃഖം രേഖപ്പെടുത്തി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ. ‘‘ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ രാജ്യത്തെ ജനങ്ങളുടെ ജീവൻ നഷ്ടമായത് ഏറെ വേദനിപ്പിക്കുന്നു. ഈ വിഷമഘട്ടത്തിൽ എന്റെ മാതാവിനെ ഒന്നു കാണാനോ ചേർത്തുപിടിക്കാനോ കഴിയാത്തത് അതിലേറെ ഹൃദയഭേദകവും’’– ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസീദ് എക്സിൽ കുറിച്ചു.

cധാക്കയിൽനിന്ന് മാറി നിൽക്കാണമെന്ന് കുടുംബം അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. ആൾക്കൂട്ടം കൊല്ലുമെന്ന് അമ്മയോട് പറഞ്ഞതായും സജീബ് വാസിദ് പറഞ്ഞു.

bengladesh sheikh hasina