മുംബൈ : കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ അംഗീകരിക്കാതെ എന്‍സിപി നേതാവ് ശരദ് പവാര്‍. രണ്ടു ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റലിജന്‍സ് ബ്യുറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു സുരക്ഷ കൂട്ടുന്നതെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
ഇപ്പോഴുള്ളവര്‍ക്കു പുറമേ 55ല്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി നിയമിക്കുന്നതാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. വസതിയിലും യാത്രയിലും സുരക്ഷാ സംഘം അനുഗമിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തനിക്കു സുരക്ഷ കൂട്ടുന്നതില്‍ പവാര്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിരീക്ഷിക്കാനാണോ കൂടുതല്‍ സുരക്ഷയെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു.