തമിഴ് സിനിമാ മേഖലയിലെ അതിക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ കമ്മറ്റിയെ നിയോഗിച്ച് താര സംഘടനയായ നടികര്‍സംഘം. നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.
2019 മുതല്‍ താരസംഘടനായായ നടികര്‍സംഘത്തില്‍ ആഭ്യന്തര സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.
അതിക്രമം നേരിട്ടവര്‍ക്ക് പരാതി നല്‍കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് സിനിമയില്‍ നിന്ന് അഞ്ചു വര്‍ഷം വിലക്കേര്‍പ്പെടുത്തുന്നതടക്കം പരിഗണനയിലുണ്ട്. ഇരകള്‍ക്ക് നിയമസഹായവും നടികര്‍ സംഘം നല്‍കും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതികള്‍ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമം: സമിതിയെ നിയോഗിച്ച് നടികര്‍സംഘം; രോഹിണി അധ്യക്ഷ
നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു. 2019 മുതല്‍ താരസംഘടനായായ നടികര്‍സംഘത്തില്‍ ആഭ്യന്തര സമിതി പ്രവര്‍ത്തിക്കുന്നുണ്ട്
New Update
00:00
/ 00:00