ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിൽ അറസ്റ്റിലായ ജനതാദൾ (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ മകനുമായ എച്ച്.ഡി.രേവണ്ണ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി . ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണയുടെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി തള്ളിയത്.
പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബലാത്സംഗപരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയെന്നതാണ് രേവണ്ണയ്ക്ക് എതിരായ പരാതി. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയ്ക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മകനാണ്, തന്റെ അമ്മയെ രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇവരെ രക്ഷിക്കുകയായിരുന്നു. എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ പിന്നീട് വെളിപ്പെടുത്തി.
ഇതോടെ കേസിലെ മറ്റെല്ലാ കൂട്ടുപ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണസംഘത്തിനു കനത്ത തിരിച്ചടിയായാണ് ഹൈക്കോടതി ഉത്തരവെന്നാണു നിരീക്ഷണം.