അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന് . കുട്ടിയുടെ രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജ പാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ ആണ് പ്രതി.

author-image
Vishnupriya
New Update
kkkk

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി 


പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന് . കുട്ടിയുടെ രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജ പാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ ആണ് പ്രതി. കേരളത്തെ നടുക്കിയ സംഭവം ആയിരുന്നു 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയില്‍ നടന്നത്. വാടകവീട്ടിലാണ് തമിഴ്‌നാട് രാജ പാളയം സ്വദേശികളായ ദമ്പതിമാര്‍ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ മൂത്തയാളായിരുന്നു കൊല്ലപ്പെട്ട കുട്ടി.

ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടില്‍ ജോലിക്കുപോയി മടങ്ങിയെത്തിയപ്പോഴാണ് ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ നിലയില്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത് . രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കുപോയത്.

കുഞ്ഞിന് എന്തുപറ്റിയെന്ന് അന്വേഷിച്ച അമ്മയെ അലക്‌സ് മര്‍ദിച്ചു. നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

murder Sexual Abuse