ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

സ്‌ഫോടന കാരണം കണ്ടെത്താന്‍ പോലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വര്‍ഷവും പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായിരുന്നു.Seven people died in the explosion in the mine

author-image
Prana
New Update
bomb blast

കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ തൊഴിലാളികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ ലോക്പൂര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനകള്‍ക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കല്‍ക്കരി ഖനനത്തിനിടെയാണ് ഗഗാറാംചാക് മൈനിഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഖനിയില്‍ അപകടമുണ്ടായത്. സ്‌ഫോടന കാരണം കണ്ടെത്താന്‍ പോലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വര്‍ഷവും പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായിരുന്നു.

explosion mine