ബം​ഗാളിൽ മമത-ചിദംബരം കൂടിക്കാഴ്ച; പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്റ് സഹകരണം എന്നീ വിഷങ്ങൾ ചർച്ചയായി

പാർലമെൻറ് ചേരാനിരിക്കെയാണ് ഇരു നേതാക്കളും കണ്ടത്.രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.ഒപ്പം പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെൻറിലെ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായെന്നാണ് സൂചന. 

author-image
Greeshma Rakesh
Updated On
New Update
mamata-banerjee

chidambaram and west bengal cm mamata banerjee

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ വ്യാഴാഴ്ച വൈകിട്ടാണ് കൂടിക്കാഴ്ച നടന്നത്.അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം നേരം ഇരുവരും ചർച്ച നടത്തിയെന്നാണ് വിവരം.

പാർലമെൻറ് ചേരാനിരിക്കെയാണ് ഇരു നേതാക്കളും കണ്ടത്.രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.ഒപ്പം പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെൻറിലെ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായെന്നാണ് സൂചന. 

ടിഎംസിയുടെ കൂടെ പിന്തുണയോടെ രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നതാണ് കോൺഗ്രസ് നേതൃത്വത്തിൻറെ താൽപര്യം. എന്നാൽ, രാഹുൽഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോട് ടിഎംസിക്ക് താൽപ്പര്യകുറവുണ്ട്. കോൺഗ്രസ്, ബംഗാൾ നേതൃത്വത്തെ അറിയിക്കാതെയാണ് ചിദംബരം മമതയെ കണ്ടത്.

P Chidambaram Mamata Banerjee West Bengal