ഫുഡ് ഡെലിവറി വൈകിയതിന് ശകാരം; 19കാരന്‍ ജീവനൊടുക്കി

ബി.കോം വിദ്യാര്‍ഥി ആയിരുന്ന പവിത്രന്‍ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഇവര്‍ മോശമായി പെരുമാറിയെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

author-image
Prana
New Update
suicide in palakkad
Listen to this article
0.75x 1x 1.5x
00:00 / 00:00

ഫുഡ് ഡെലിവറി എക്‌സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19കാരന്‍ ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. ബി.കോം വിദ്യാര്‍ഥി ആയിരുന്ന പവിത്രന്‍ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഇവര്‍ മോശമായി പെരുമാറിയെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
സെപ്റ്റംബര്‍ 11നായിരുന്നു സംഭവം. കൊരട്ടൂര്‍ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാതെ വന്നതോടെയാണ് പവിത്രന്‍ വൈകിയത്. കാലതാമസമുണ്ടായതോടെ ഉപഭോക്താവ് അതിരൂക്ഷമായി പ്രതികരിക്കുകയും വിദ്യാര്‍ഥിക്കെതിരെ പരാതി സമര്‍പ്പിക്കുകയും ചെയ്തു.
ഈ സംഭവത്തില്‍ പ്രകോപിതനായ വിദ്യാര്‍ഥി രണ്ട് ദിവസത്തിന് ശേഷം ഉപഭോക്താവിന്റെ വീടിന് നേരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. വിഷയം, അവര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് പവിത്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 'ഡെലിവറിക്കിടെയുണ്ടായ സംഭവം എന്നെ വിഷാദത്തിലേക്ക് നയിച്ചു. ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കൂടുതല്‍ മരണങ്ങള്‍ സംഭവിക്കും', പവിത്രന്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.

CHENNAI suicide Food delivery boy