'കെജ്രിവാൾ ജൂൺ 2 ന് തന്നെ കീഴടങ്ങണം'; ജാമ്യം നീട്ടണമെന്ന  അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി

അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.അതിനാൽ കെജ്രിവാൾ ജൂൺ 2 ന് തന്നെ കീഴടങ്ങണം.

author-image
Greeshma Rakesh
Updated On
New Update
kejriwal bail.

sc rejects kejriwals plea for extension of interim bail

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: മദ്യനയ കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജിസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.അതിനാൽ ഈ സാഹചര്യത്തിൽ നിലവിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാൾ ജൂൺ 2 ന് തന്നെ കീഴടങ്ങണം.സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു.

ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അliquor policy scam caseരവിന്ദ് കെജ്രിവാളിന് അനുവദിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യത്തിന് അനുമതി.തുടർന്ന് ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

 തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നൽകണമെന്ന് കെജ്രിവാളിൻറെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പ് വരെ ജാമ്യം മതിയാകുമെന്നാണ് കോടതിയുടെ നിരീക്ഷണം. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.

 

Supreme Court arvind kejriwal Liquor Policy Scam interim bail