ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം.സി ബി ഐ അറസ്റ്റ് ചെയ്ത് 18 മാസങ്ങൾക്ക് ശേഷമാണ് സുപ്രീം കോടതിയിൽ നിന്ന് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
18 മാസത്തെ ജയിൽവാസം, വിചാരണ പോലും ആരംഭിക്കാത്തതിനാൽ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം അപ്പീൽക്കാരന് നിഷേധിക്കപ്പെട്ടു. വിചാരണക്കോടതിയും ഹൈക്കോടതിയും ഇതിന് അർഹമായ വെയിറ്റേജ് നൽകണമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.
രണ്ട് ആൾ ജാമ്യത്തോടൊപ്പം 10 ലക്ഷം രൂപയും കെട്ടിവെയ്ക്കണം. സിസോദിയ തൻ്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്യുകയും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ തിയേറ്റിംഗ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം, . സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
ഡൽഹി സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസും സന്ദർശിക്കുന്നതിൽ നിന്ന് സിസോദിയയെ വിലക്കണമെന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷയും ബെഞ്ച് നിരസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം ലഭിച്ചപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സമാനമായിരുന്നു ഈ അപേക്ഷ.
ഇത് മൂന്നാം തവണയാണ് സിസോദിയ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 30 ന് സുപ്രീം കോടതി അദ്ദേഹത്തിൻ്റെ ജാമ്യം നിരസിച്ചിരുന്നു ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ വിചാരണ അവസാനിക്കുകയോ വളരെ പതുക്കെയാണ് മുന്നോട്ട് പോകുന്നതെങ്കിലോ അദ്ദേഹത്തിന് വീണ്ടും ഹര്ർജി നൽകാൻ അനുവദിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ വിചാരണ ആരംഭിക്കാത്തതിനാൽ, കാലതാമസത്തെത്തുടർന്ന് സിസോദിയ ജാമ്യത്തിന് ശ്രമിച്ചെങ്കിലും മെയ് 21 ന് അദ്ദേഹത്തിൻ്റെ അപേക്ഷ ഡൽഹി ഹൈക്കോടതി നിരസിച്ചിരുന്നു.