മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു: പരിഹസിച്ച് ശരദ് പവാര്‍

ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഇപ്പോഴുള്ളത് മോദി സര്‍ക്കാര്‍ അല്ല എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും എത്രകാലം ഇതുണ്ടാകുമെന്ന് കണ്ടറിയാം എന്നും ഉദ്ധവ് താക്കറെയും പ്രതികരിച്ചു.

author-image
Rajesh T L
New Update
sss

sarad paawar

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു. അതുകൊണ്ട് മോദിക്ക് നന്ദിയുണ്ടെന്നായിരുന്നു ശരത് പവാറിന്റെ പരിഹാസം. ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഇപ്പോഴുള്ളത് മോദി സര്‍ക്കാര്‍ അല്ല എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും എത്രകാലം ഇതുണ്ടാകുമെന്ന് കണ്ടറിയാം എന്നും  ഉദ്ധവ് താക്കറെയും പ്രതികരിച്ചു. മഹാവികാസ് അഘാഡി നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ഇരുവരുടെയും പരാമര്‍ശം.

sarad pawar