ചെന്നൈ: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ചു. ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപ്പോളിറ്റൻ കോടതിയാണ് ഉദയനിധിക്കു ജാമ്യം അനുവദിച്ചത്. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വിവാദ പരാമർശത്തിനെതിരെ സാമൂഹികപ്രവർത്തകനായ പരമേഷാണു കോടതിയെ സമീപിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപകെട്ടിവയ്ക്കെണമെന്നറിയിച്ച കോടതി കേസ് ഓഗസ്റ്റ് 8ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 2ന് ചെന്നൈയിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റൈഴ്സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷന്റെ യോഗത്തിനിടെയാണ് സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി പരാമർശിച്ചത്. തുടർന്ന് ഉദയനിധിയുടെ പരാമർശത്തെ ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദമാക്കുകയും ചെയ്തു.