സമാന്ത നാ​ഗചൈതന്യ വിവാഹമോചന വിവാദം; മന്ത്രിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

കൊണ്ട സുരേഖയുടെ ആരോപണം വിവാദത്തിലേക്കും വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാ​ഗാർജുന മാനനഷ്ടക്കേസ് നൽകിയത്.

author-image
Anagha Rajeev
New Update
k surekha

അമരാവതി: തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ മാപ്പപേക്ഷ നിരസിച്ച് നാ​ഗാർജുന. മന്ത്രിക്കെതിരെ മാനനഷ്ടക്കേസും നടൻ നൽകിയിട്ടുണ്ട്. നാ​ഗചൈതന്യ-സമാന്ത ഡിവോഴ്സിന് കാരണം കെടിആറിന്റെ ഇടപെടലുകളായിരുന്നു എന്നാണ് തെലങ്കാന മന്ത്രി ആരോപിച്ചത്. കൊണ്ട സുരേഖയുടെ ആരോപണം വിവാദത്തിലേക്കും വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാ​ഗാർജുന മാനനഷ്ടക്കേസ് നൽകിയത്.

 അവരുടെ അതിരുകടന്ന അഭിപ്രായങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ഇപ്പോൾ അവർ പറയുന്നത് പ്രസ്താവനകൾ പിൻവലിക്കുന്നുവെന്നാണ്. സമാന്തയോട് അവർ മാപ്പുപറഞ്ഞു. ഞങ്ങളുടെ കുടുംബത്തോട് ഖേദപ്രകടനം നടത്താൻ അവർ ഇതുവരെയും തയ്യാറായിട്ടില്ല. രാഷ്‌ട്രീയനേട്ടങ്ങൾക്ക് വേണ്ടി സിനിമാതാരങ്ങളുടെ പേര് ഉപയോ​ഗിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ല. – നാ​ഗാർജുന പറഞ്ഞു.

ബിആർഎസ് നേതാവ് കെ.ടി രാമറാവുവിനെതിരെ നടത്തിയ ആരോപണങ്ങളിലാണ് സമാന്ത-നാ​ഗാർജുന വിഷയം കൊണ്ട സുരേഖ തിരുകി കയറ്റിയത്. വീട്ടിൽ ലഹരിപാർട്ടികൾ നടത്തിയിരുന്ന ആളാണ് കെടിആറെന്നും ഇതിലേക്ക് സമാന്തയെ അയക്കാൻ നാഗാർജുനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും കൊണ്ട സുരേഖ പറയുന്നു. സമാന്തയെ അയച്ചില്ലെങ്കിൽ നാ​ഗാർജുനയുടെ എൻ കൺവെൻഷൻ സെന്റർ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് കെടിആർ ഭീഷണിപ്പെടുത്തി. സമാന്തയെ കെടിആറിന്റെ വീട്ടിലേക്ക് വിടാൻ നാ​ഗാർജുനയോട് നാ​ഗചൈതന്യ ആവശ്യപ്പെട്ടു. ഇതിന് സമാന്ത തയ്യാറായില്ല. പിന്നാലെയാണ് ഇരുവരും ഡിവോഴ്സായത്- എന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം. സംഭവത്തിൽ കെടിആറും സുരേഖയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു.

samantha naga chaitanya