സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ് ഇപ്പോൾ സൽമാൻ ഖാന്റെ ജീവിതത്തിൽ നടക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ വധഭീഷണി കാരണം സൽമാൻ ഖാന് സുരക്ഷാ സംവിധാങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ്‌ബോസിന്റെ ഷൂട്ടിങ്ങിനായി അറുപത് പേർ ഉള്ള സുരക്ഷാ സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്.വ്യാഴാഴ്ച രാത്രിയാണ് ബിഗ്‌ബോസിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്.
മാത്രമല്ല സുരക്ഷയെ മുൻനിർത്തി ഒരു ബുള്ളറ്റ് പ്രൂഫ് കാർ ദുബായിൽ നിന്നും ഇറക്കുമതി ചെയ്യാനും താരം തീരുമാനിച്ചു. കാർ ഇന്ത്യയിലെത്തിക്കണമെങ്കിൽ വലിയൊരു തുക തന്നെ വേണ്ടിവരും.പോയിന്‍റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെ തടഞ്ഞു നിർത്താൻ ത്രാണിയുള്ള ഗ്ലാസ് ഷീല്‍ഡുകളാണ് ഈ വാഹനത്തിന്റെ പ്രത്യേകത.സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന ഘടനയിൽ , ഉള്ളിൽ ഇരിക്കുന്നത് ആരെന്നു തിരിച്ചറിയാന്‍ കഴിയാത്ത കളര്‍ തുടങ്ങി ഒട്ടേറെ പ്രത്യേകതയുള്ള വാഹനമാണിത്. കഴിഞ്ഞ വര്‍ഷവും സല്‍മാന്‍ ഖാന്‍ ദുബായിൽ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം ഇന്ത്യയിൽ എത്തിച്ചിരുന്നു.
ബിഗ്‌ബോസ് ഷൂട്ടിങ്ങ് നടക്കുന്ന സ്ഥലത്ത് വലിയ രീതിയിലുള്ള നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആധാർ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഷൂട്ടിംഗ് സംഘത്തിലേക്ക് കടത്തി വിടുകയുള്ളു.ഷൂട്ടിംഗ് തീരുന്നതു വരെ ലൊക്കേഷനിൽ തന്നെ തുടരണമെന്ന നിർദ്ദേശവും ഇവർക്ക് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസവും ബിഷ്‌ണോയി സംഘത്തിൽ നിന്നും സൽമാൻ ഖാന് വധഭീഷണി ഉണ്ടായി. അഞ്ചു കോടി രൂപ നൽകിയാൽ സൽമാൻ ഖാനെ വെറുതെ വിടണമെന്ന ഉപാധിയാണ് ബിഷ്‌ണോയി സംഘം മുന്നോട്ടു വയ്ക്കുന്നത്.മുംബൈ ട്രാഫിക് പോലീസിനാണ് ബിഷ്‌ണോയി സംഘം ഭീഷണി സന്ദേശം അയച്ചത്.
കൊലപാതകശ്രമം, കയ്യേറ്റം, ആക്രമണങ്ങൾ , കവർച്ച എന്നിവയുൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളാണ് 2010 നും 2012 നും ഇടയിൽ ബിഷ്ണോയുടെ പേരിൽ എ ഫ്ഐആർ രജിസ്റ്റർ ചെയ്തത് . ജയിലിൽ കഴിയുമ്പോൾ ബിഷ്‌ണോയി മറ്റ് തടവുകാരുമായി സഖ്യമുണ്ടാക്കി, ജയിൽ മോചിതനായ ശേഷം ആയുധക്കച്ചവടക്കാരെയും മറ്റ് പ്രാദേശിക കുറ്റവാളികളുമായി ചേർന്നാണ് കുറ്റകൃത്യങ്ങൾ നടപ്പിലാക്കുന്നത്.
2023 ഓഗസ്റ്റിൽ, മയക്കുമരുന്ന് കടത്ത് കേസ് ചൂണ്ടിക്കാട്ടി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ബിഷ്‌ണോയിയെ കസ്റ്റഡിയിലെടുത്തു, ദേശീയ അന്വേഷണ ഏജൻസി (NIA) റിപ്പോർട്ടിൽ ബിഷ്‌ണോയിയെയും അദ്ദേഹത്തിൻ്റെ കൂട്ടാളിയായ ഗോൾഡി ബ്രാറിൻ്റെ ബന്ധങ്ങളും ഉൾപ്പെട്ടതായും കണ്ടെത്തി. ഇതിലൂടെ ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായുള്ള ബന്ധങ്ങളും വെളിപ്പെടുത്തി.ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി 700 അംഗങ്ങളാണ് ബിഷ്‌ണോയ് സംഘത്തിലുള്ളത്.