ഗുസ്തി സൂപ്പര്‍ ലീഗുമായി സാക്ഷി, ഗീത; അംഗീകരിക്കില്ലെന്ന് ഡബ്ല്യൂഎഫ്ഐ

ഗുസ്തിയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടായില്ല.

author-image
Prana
New Update
sakshi and geetha
Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യത്ത് ഗുസ്തി ചാമ്പ്യന്‍സ് സൂപ്പര്‍ ലീഗ് ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവുമായി സാക്ഷി മാലിക്കും അമന്‍ ഷെറാവത്തും ഗീതാ ഫോഗട്ടും. തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഗുസ്തിയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടായില്ല.

ഫെഡറേഷന്‍ ലീഗ് നടത്തുന്നതിനുള്ള അനുമതി നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗികാതിക്രമക്കേസില്‍ ഡബ്ല്യൂ.എഫ്.ഐ. മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരേ നേരത്തേ സമരമുഖത്തുണ്ടായിരുന്നവരാണ് സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും. എന്നാല്‍ വിനേഷും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഗീത ഫോഗട്ടാണ് ഗുസ്തി ചാമ്പ്യന്‍സ് സൂപ്പര്‍ ലീഗ് പ്രഖ്യാപനം നടത്തിയത്. ലീഗിന് ഫെഡറേഷന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. എന്നാല്‍ ലീഗിന് അംഗീകാരം നല്‍കാനാവില്ലെന്നാണ് ഡബ്ല്യു.എഫ്.ഐ.യുടെ നിലപാട്. 'ഞങ്ങള്‍ ഇത് അംഗീകരിക്കില്ല. പ്രോ ഗുസ്തി ലീഗ് പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ് ഞങ്ങള്‍. അത് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗുസ്തി താരങ്ങള്‍ക്ക് സ്വയംനിലയ്ക്ക് ലീഗുമായി മുന്നോട്ടുപോവാനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് ഗെയിം പ്രമോട്ട് ചെയ്യാനാവും. പക്ഷേ, ഞങ്ങള്‍ അതുമായി യോജിച്ച് പ്രവര്‍ത്തിക്കില്ലട ഡബ്ല്യു.എഫ്.ഐ. പ്രസിഡന്റ് സഞ്ജയ് സിങ് പറഞ്ഞു.

 

WFI league sakshi malik wrestling