നടത്തുന്നത് ഫാം, പക്ഷെ വില്‍ക്കുന്നത് മയക്കുമരുന്ന്

ഫാമില്‍ നിര്‍ത്തിയിട്ടിരുന്ന പ്രതിയുടെ കാറില്‍ സൂക്ഷിച്ച 3.5 ഗ്രാം എം.ഡി.എം.എ പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്തു. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് ലഹരി വില്‍പനയും

author-image
Prana
New Update
Drug
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ പശു ഫാമിന്റെ മറവില്‍ എം.ഡി.എം.എ മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവിനെ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയന്‍ അബൂബക്കറാണ് (37) പിടിയിലായത്. ഫാമില്‍ നിര്‍ത്തിയിട്ടിരുന്ന പ്രതിയുടെ കാറില്‍ സൂക്ഷിച്ച 3.5 ഗ്രാം എം.ഡി.എം.എ പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്തു. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് ലഹരി വില്‍പനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ഡിവൈഎസ്പി പി.കെ. സന്തോഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണം പശു ഫാമും പരിസരവും പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. തുടര്‍ന്നാണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് നിലമ്പൂര്‍ എസ്എച്ച്ഒ മനോജ് പറഞ്ഞു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

drugs selling drugs