എല്ലാ ഭാഷയും ഒന്ന്; ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ആര്‍എസ്എസ്

ഇന്ത്യയില്‍ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷയാണ്. എല്ലാ ഭാഷയിലെയും ആശയവും ഒന്നാണ് എന്നും, ചില ഭാഷ മോശമാണെന്നുള്ള പ്രചാരണം തെറ്റാണെന്നും സുരേഷ് ഭയ്യാജി ജോഷി

author-image
Athira Kalarikkal
New Update
hindi rss

Representational Image

ന്യൂഡല്‍ഹി : ഹിന്ദി അടിച്ചേല്‍പിക്കുന്നതിന് എതിരെ ആര്‍എസ്എസ് രംഗത്ത്. ഒരു ഭാഷ മാത്രമാണ് മഹത്തായതെന്ന് പറയുന്ന പ്രചരണം തെറ്റാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.  

ഇന്ത്യയില്‍ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷയാണ്. എല്ലാ ഭാഷയിലെയും ആശയവും ഒന്നാണ് എന്നും, ചില ഭാഷ മോശമാണെന്നുള്ള പ്രചാരണം തെറ്റാണെന്നും സുരേഷ് ഭയ്യാജി ജോഷി രാജസ്ഥാനിലെ ജയ്പൂരില്‍ പറഞ്ഞു. 

വിവിധ മേഖലകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസ്ഥാവനയുമായി ആര്‍എസ്എസ് രംഗത്തെത്തിയത്.

hindi rss