'അഹങ്കാരികളെ ശ്രീരാമന്‍ 241-ല്‍ പിടിച്ചുകെട്ടി'; വിമര്‍ശനവുമായി ആർ എസ് എസ് നേതാവ്

author-image
Anagha Rajeev
New Update
j
Listen to this article
0.75x 1x 1.5x
00:00 / 00:00

ജയ്പുര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ്. അഹങ്കാരികളെ ശ്രീരാമന്‍ 241-ല്‍ പിടിച്ചുകെട്ടിയെന്ന് ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്. 370 സീറ്റെന്ന അവകാശവാദവുമായി മത്സരിച്ച് ബി.ജെ.പി. കേവലഭൂരിപക്ഷത്തിനും താഴെ 240 സീറ്റ് മാത്രം നേടിയതിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

'ജനാധിപത്യത്തില്‍ രാമരാജ്യത്തെ സഭ നോക്കൂ, രാമനെ ആരാധിച്ചവര്‍ ക്രമേണെ അഹങ്കാരികളായി മാറി. ആ പാര്‍ട്ടി വളര്‍ന്ന് വലിയ പാര്‍ട്ടിയായി. എന്നാല്‍ അഹങ്കാരം കാരണം അവര്‍ക്ക് കിട്ടേണ്ട വോട്ടുകളും അധികാരവും ദൈവം തടഞ്ഞു. രാമനെ എതിര്‍ത്തവര്‍ക്ക് അധികാരം കിട്ടിയില്ല. അവരെല്ലാവരും ഒന്നിച്ചുനിന്നിട്ട് പോലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ദൈവത്തിന്റെ നീതി സത്യമാണ്', ഇന്ദ്രേഷ് കുമാര്‍ പറ‍ഞ്ഞു.

'രാമനെ ആരാധിക്കുന്നവര്‍ വിനയാന്വിതരായിരിക്കണം. രാമനെ എതിര്‍ക്കുന്നവരെ രാമന്‍ ‌‍കൈകാര്യം ചെയ്തുകൊള്ളും. രാമന്‍ ആരേയും കരയിക്കില്ല. രാമന്‍ എല്ലാവര്‍ക്കും നീതിനല്‍കും. രാമന്‍ ജനങ്ങളെ സംരക്ഷിക്കും. രാവണനുവരെ നല്ലത് മാത്രമാണ് അദ്ദേഹം ചെയ്തത്', ഇന്ദ്രേഷ് പറഞ്ഞു.

rss bjp-rss ties rss against bjp