സംവരണ പ്രതിഷേധം; മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ വിഭാഗം എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ നര്‍ഹരി ജിര്‍വാള്‍ മഹാരാഷ്ട്രയിലെ മന്ത്രാലയയുടെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി.

author-image
Rajesh T L
New Update
speaker

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ വിഭാഗം എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ നര്‍ഹരി ജിര്‍വാള്‍ മഹാരാഷ്ട്രയിലെ മന്ത്രാലയയുടെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. പ്രതിഷേധം മുന്നില്‍ കണ്ട് നേരത്തെ ഫയര്‍ ഫോഴ്‌സ് സുരക്ഷാ വലയം സ്ഥാപിച്ചതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പട്ടികവര്‍ഗ (എസ്ടി) ക്വോട്ടയില്‍ ദംഗര്‍ സമുദായത്തിന് സംവരണം നല്‍കാനുള്ള നിര്‍ദേശത്തിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകള്‍ക്കിടയിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായാണ് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്. 

നിയമസഭ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ആദിവാസികള്‍ പ്രതിഷേധിച്ചത്. ദംഗര്‍ വിഭാഗത്തിനെ  പട്ടിക വിഭാഗ സംവരണത്തില്‍ നിന്നും  ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍  ഉന്നയിക്കുന്ന   പ്രധാന ആവശ്യം. സ്പീക്കറിനൊപ്പം മറ്റു ജനപ്രതിനിധികളും കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി. ഇതിന്റെ   ദൃശ്യം സോഷ്യല്‍  മീഡിയയില്‍ വൈറലാണ്.

mla speaker ajith pawar