അഗ്‌നിവീര്‍ സൈനികര്‍ക്ക് സംവരണം; പ്രഖ്യാപനവുമായി ഹരിയാന

അഗ്‌നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെ, അഗ്‌നിവീര്‍ സൈനികര്‍ക്ക് പൊലീസ്, മൈനിംഗ് ഗാര്‍ഡ് ജോലികളില്‍ 10 ശതമാനം സംവരണം നീക്കിവച്ചതായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി.

author-image
Prana
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

അഗ്‌നിവീര്‍ സൈനികര്‍ക്ക് സംവരണം; പ്രഖ്യാപനവുമായി ഹരിയാന 

അഗ്‌നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെ, അഗ്‌നിവീര്‍ സൈനികര്‍ക്ക് പൊലീസ്, മൈനിംഗ് ഗാര്‍ഡ് ജോലികളില്‍ 10 ശതമാനം സംവരണം നീക്കിവച്ചതായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കുപ്രചരണങ്ങള്‍ നടത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് നൈപുണ്യമുള്ള യുവാക്കളെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികച്ച പദ്ധതിയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ മൂന്ന് വര്‍ഷത്തെ പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്നും സൈനി പറഞ്ഞു. എന്നിരുന്നാലും, അഗ്‌നിവീറുകളുടെ ആദ്യ ബാച്ചില്‍, ഈ പ്രായപരിധിയില്‍ ഇളവ് അഞ്ച് വര്‍ഷമായിരിക്കുമെന്നും സൈനി പറഞ്ഞു. ഒരു സ്വകാര്യ കമ്പനി അഗ്‌നിവീര്‍ സൈനികര്‍ക്ക് 30,000 രൂപ ശമ്പളം നല്‍കിയാല്‍ ആ കമ്പനിക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 60,000 രൂപ സബ്സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും വകുപ്പുകളും മുന്‍ അഗ്‌നിവീര്‍ സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഷയം ആയുധമാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. അത്തരമൊരു സാഹചര്യത്തിലാണ് ഹരിയാനയില്‍ ബിജെപിയുടെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അഗ്‌നിപഥ് പദ്ധതി പ്രചാരണായുധമാക്കിയിരുന്നു. പതിനേഴര വയസ്? ആയ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന അഗ്‌നിപഥ് പദ്ധതി 2022-ലാണ് ആരംഭിച്ചത്. ഈ റിക്രൂട്ട്മെന്റില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താനും വ്യവസ്ഥയുണ്ട്. ബാക്കിയുള്ളവര്‍ക്ക് അവരുടെ സേവനം അവസാനിക്കുമ്പോള്‍ സാമ്പത്തിക പാക്കേജ് നല്‍കും. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നവരെയാണ് അഗ്‌നിവീര്‍ എന്ന് വിളിക്കുന്നത്.

reservation