കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. ഗൗരവമുള്ള വിഷയമാണ് ഇതെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഇരു സര്‍ക്കാരുകളും നാളേക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചതിനിടെ ഇതുവരെയുള്ള രക്ഷാദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. രണ്ട് മലയാളി അഭിഭാഷകരാണ് അര്‍ജുന്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടരയോടെ ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഇന്നലെ സുപ്രീം കോടതിയെ സമീപിച്ച അഭിഭാഷകരോട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
രക്ഷാദൗത്യം; ഹൈക്കോടതി സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. ഗൗരവമുള്ള വിഷയമാണ് ഇതെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.
New Update
00:00
/ 00:00