വിപണിമൂല്യത്തില്‍ റെക്കോഡിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രി. 21 ലക്ഷം കോടി പിന്നിടുന്ന ആദ്യ കമ്പനിയായാണ് റിലയന്‍സ് മാറിയത്. ഈ വര്‍ഷം റിലയന്‍സിന്റെ ഓഹരി വില 20 ശതമാനം വര്‍ധിച്ചിരുന്നു. റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ക്കും നേട്ടമുണ്ടാവുകയായിരുന്നു.റിലയന്‍സിന്റെ വിപണിമൂല്യം ഇനിയും ഉയരുമെന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ പ്രവചനം. ജെഫ്രീസിന്റെ പ്രവചനമനുസരിച്ച് റിലയന്‍സിന്റെ ഓഹരി വില 17 ശതമാനം വരെ ഉയര്‍ന്നേക്കും. ഓഹരി വില 3580 രൂപയിലേക്ക് എത്തുമെന്നാണ് അവര്‍ പ്രവചിക്കുന്നത്. റിലയന്‍സിന്റെ വരുമാനം 10 മുതല്‍ 15 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയും പ്രവചിക്കുന്നു. അതേസമയം, റെക്കോഡ് ഉയരത്തില്‍ നിന്നും നിഫ്റ്റിക്കും സെന്‍സെക്‌സിനും ഇന്ന് തകര്‍ച്ച നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് നിഫ്റ്റി 110 പോയിന്റും സെന്‍സെക്‌സ് 500 പോയിന്റും ഇടിഞ്ഞു.
വിപണിമൂല്യത്തില്‍ റെക്കോഡിട്ട് റിലയന്‍സ്
റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ക്കും നേട്ടമുണ്ടാവുകയായിരുന്നു.റിലയന്‍സിന്റെ വിപണിമൂല്യം ഇനിയും ഉയരുമെന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ പ്രവചനം.
New Update
00:00
/ 00:00