ടെറിട്ടോറിയൽ ആർമി ഇൻഫൻട്രി ബറ്റാലിയനുകളിലേക്ക് റിക്രൂട്ട്മെന്റ്

ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

author-image
Prana
New Update
job

ടെറിട്ടോറിയൽ ആർമിയിലെ 110 ഇൻഫൻട്രി ബറ്റാലിയൻ - മദ്രാസ്, 117 ഇൻഫൻട്രി ബറ്റാലിയൻ, ഗാർഡ്‌സ് - ട്രിച്ചി, 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ്, കോഴിക്കോട് എന്നിവയിലെ സൈനികരുടെ ജനറൽ ഡ്യൂട്ടി, ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി   കോയമ്പത്തൂരിലെ പിആർഎസ് ഗ്രൗണ്ടിൽ നടക്കും.  നവംബർ 4 മുതൽ നവംബർ 10 വരെയാണ് റിക്രൂട്ട്‌മെന്റ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കേരളം, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവർക്ക് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ jointerritorialarmy.gov.inwww.ncs.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

സംഗീത കോളേജിൽ ഗസ്റ്റ് ലക്ചർ

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് താത്കാലിക നയിമനത്തിന് ഒക്ടോബർ 23 ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെുടക്കാം. ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

അധ്യാപക അഭിമുഖം

 തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകളിലേക്ക് നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താത്പര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 24ന് അഭിമുഖം നടത്തും. പങ്കെടുക്കാൻ താത്പര്യപ്പെടുന്ന അധ്യാപകർ രാവിലെ 8ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്www.education.kerala.gov.in.

recruitment