റെക്കോര്‍ഡ് നേടി ഇന്ത്യന്‍ 2

തെലുങ്കില്‍ മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഭാരതീയുഡു 2വിന് ലഭിച്ചിരിക്കുന്നത് 24 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ നിന്ന് മൊഴിമാറ്റി വരുന്ന ചിത്രങ്ങളില്‍ തെലുങ്കില്‍ ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡും സ്വന്തമാക്കി

author-image
Prana
New Update
indian 2
Listen to this article
0.75x 1x 1.5x
00:00 / 00:00

കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈ 12നാണ്. ഭാരതീയുഡു 2 എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക. വന്‍ തുകയ്ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‌സ് വിറ്റുപോയത് എന്നാണ് റിപോര്‍ട്ടുകള്‍.തെലുങ്കില്‍ മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഭാരതീയുഡു 2വിന് ലഭിച്ചിരിക്കുന്നത് 24 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ നിന്ന് മൊഴിമാറ്റി വരുന്ന ചിത്രങ്ങളില്‍ തെലുങ്കില്‍ ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയുഡു 2. ഇന്ത്യന്‍ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്.സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്‍ഹാസന്‍ വീണ്ടും ഇന്ത്യന്‍ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. നടന്‍ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദന്‍, ബോബി സിന്‍ഹ തുടങ്ങിയവരും വീരസേഖരന്‍ സേനാപതിയായി എത്തുന്ന നായകന്‍ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.

indian 2