ഇംഫാൽ: വോട്ടിങ് ദിനത്തിൽ പോളിങ് സ്റ്റേഷനിലെ സംഘർഷവും വെടിവെപ്പും ഉണ്ടായതിന് പിന്നാലെ റീ പോളിങ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലാണ് റീ പോളിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
വോട്ടെടുപ്പ് ദിനത്തിൽ ഇന്നർ മണിപ്പൂരിലെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ നടന്നിരുന്നു. പല ബൂത്തുകളിലും വെടിവെപ്പ് സഹിതം അരങ്ങേറി. സംഘർങ്ങളിൽ ഇ.വി.എം. അടക്കം നശിച്ചിരുന്നു. ചില ബൂത്തുകളും പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ഏപ്രിൽ 22-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, മണിപ്പൂരിലെ 47 ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടും ബൂത്തുകൾ പിടിച്ചെടുത്തതും ആരോപിച്ചായിരുന്നു കോൺഗ്രസ് റീ പോളിങ് ആവശ്യപ്പെട്ടത്.