രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരം

മുംബൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണെന്നാണ് അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ള വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

author-image
Anagha Rajeev
New Update
ratan tata

Ratan Tata

മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തൻടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. മുംബൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണെന്നാണ് അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ള വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

രണ്ട് ദിവസം മുമ്പും രത്തൻ ടാറ്റ ആശുപത്രിയിലാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ പതിവ് ചെക്കപ്പുകൾക്കാണ് മുംബൈയിലെ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് തിങ്കളാഴ്ച രത്തൻ ടാറ്റ എക്‌സിൽ കുറിപ്പുമായി രംഗത്ത് വന്നു. തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്. തന്നെക്കുറിച്ച് ചിന്തിച്ചതിൽ നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

Ratan Tata