ലൈഗിക പീഡന കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) നേതാവും മുന്‍ എംപിയുമായി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 2144 പേജുള്ള കുറ്റപത്രമാണ് കര്‍ണാടക െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) പ്രത്യേക അന്വേഷണ സംഘമം(എസ്‌ഐടി) കോടതിയില്‍ സമര്‍പ്പിച്ചത്. ലൈംഗികാതിക്രമവും പീഡനവും ഉള്‍പ്പെടെയുള്ള നാല് കേസുകളാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ എസ്‌ഐടി അന്വേഷിക്കുന്നത്. ബെംഗളൂരുവിലെ പ്രത്യേക പീപ്പിള്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 150 സാക്ഷികളില്‍ നിന്നാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
ജൂണിലാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. 56 സ്ത്രീകളാണ് ലൈഗികാതിക്രമത്തിന് വിധേയരായതെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നത്. 2019നും 2021നുമിടയിലുള്ള കാലയളവിലാണ് കുറ്റകൃത്യങ്ങള്‍ നടന്നത്. ലൈഗികാരോപണവുമായി ബന്ധപ്പെട്ട് 3,000ത്തോളം വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും മറ്റ് രേഖകളും പരിശോധിച്ചു. രേവണ്ണ പകര്‍ത്തിയ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് ലൈംഗികാതിക്രമ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായിരിക്കെ ഉയര്‍ന്ന വിവാദം കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലച്ചിരുന്നു