അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷമുള്ള ആദ്യത്തെ ദീപാവലിയാണ് എത്തുന്നത്. അതിനാൽ ജന്മഭൂമി ക്ഷേത്രത്തിലെ ആദ്യ ദീപാവലി ആഘോഷമാക്കാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. യോഗി സർക്കാർ ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി.
അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത് സരയൂ നദീ തീരത്താണ്. ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായി സരയൂ നദിയുടെ തീരത്ത് 28 ലക്ഷം വിളക്കുകൾ തെളിയിച്ച് റേക്കോർഡ് സൃഷ്ട്ടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യോഗി സർക്കാർ ഇതിന് വേണ്ടിയുള്ള നിർദേശങ്ങൾ നൽകി. അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
പരിസ്ഥിതി സൗഹൃദ വിളക്കുകൾ ആയിരിക്കും കൊളുത്തുന്നത്. ക്ഷേത്രത്തിന്റെ ഘടനയെ ബാധിക്കാത്ത തരത്തിലും, കൂടുതൽ വിളക്കുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചായിരിക്കും ദീപോത്സവത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത്രയും വിളക്കുകൾ കത്തിക്കുമ്പോൾ കാർബൺ ബഹിർഗമനം ഉണ്ടാകും. ഇത് കുറയ്ക്കുന്നതിന് വേണ്ടി പ്രത്യേക മെഴുക് വിളക്കുകൾ ഉപയോഗിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ദീപങ്ങൾ മാത്രമല്ല, ക്ഷേത്രം പുഷ്പങ്ങൾ കൊണ്ട് രാമക്ഷേത്ര സമുച്ചയം അലങ്കരിക്കും. ഇതിന് വേണ്ടി ഉദ്ദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് നിയോഗിച്ചിട്ടുണ്ട്. ഒരു വിഭാഗത്തെ ടീമായി തിരിച്ച് ചുമതലകളും നൽകിയിട്ടുണ്ട്. ഇതെല്ലാം നിരീക്ഷാൻ വേണ്ടി സർക്കാർ എപ്പോഴും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല ശുചിത്വത്തിന്റെ കേന്ദ്രമാക്കി ആയോധ്യ മാറ്റാൻ വേണ്ടി ലക്ഷ്യം വെക്കുന്നുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ദീപോത്സവം നടക്കുന്നതിനാൽ ക്ഷേത്രം ദർശനത്തിനായി ഒക്ടോബർ 29 മുതൽ 1 വരെ അർദ്ധരാത്രി വരെ തുറന്നിടാൻ തീരുമാനിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഗേറ്റ് നമ്പർ 4 ബിയിൽ നിന്ന് ക്ഷേത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും.
14 കോളേജുകൾ, 37 ഇൻ്റർ കോളേജുകൾ, 40 എൻജിഒകൾ എന്നിവിടങ്ങളിൽ നിന്നായി 30,000 സന്നദ്ധപ്രവർത്തകർ ഒരുക്കങ്ങൾക്കായി എത്തും, മാത്രമല്ല, ഡോ. രാം മനോഹർ ലോഹ്യ അവധ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫസർ പ്രതിഭ ഗോയലിന്റെ നേതൃത്വത്തിൽ രണ്ടായിരത്തിലധികം സൂപ്പർവൈസർമാരുടെയും കോ-ഓർഡിനേറ്റർമാരുടെയും ഭാരവാഹികളുടെയും മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ 30,000-ത്തിലധികം സന്നദ്ധപ്രവർത്തകർ ഇവിടേക്ക് എത്തിചേരും. ഘാട്ട് നമ്പർ 10-ൽ 80,000 ദിയകൾ ഉപയോഗിച്ച് മനോഹരമായ സ്വസ്തിക ചിഹ്നവും രൂപപ്പെടുത്തും.