രാജ്കോട്ട് തീപിടിത്തം: ഗുജറാത്ത് സർക്കാരിനോടുള്ള വിശ്വാസക്കുറവ് തുറന്നടിച്ച് ഹൈക്കോടതി

കുട്ടികൾ ഉൾപ്പെടെ 32 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിന്റെയും രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി വിമർശിച്ചു.  

author-image
Vishnupriya
New Update
raj

തീപിടിത്തമുണ്ടായ ഗെയിമിങ് സെന്ററിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്കോട്ട്: രാജ്കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ ഗുജറാത്ത് ഹൈക്കോടതിയുടെ  രൂക്ഷ വിമർശനം.  സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. കുട്ടികൾ ഉൾപ്പെടെ 32 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിന്റെയും രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി വിമർശിച്ചു.  ലൈസൻസോ അഗ്നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് രണ്ട് ഗെയിമിങ് സെന്ററുകളും രണ്ടു വർഷമായി പ്രവർത്തിച്ചിരുന്നത് എന്ന വിവരം അറിയിച്ചപ്പോഴാണ്, സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് കോടതി തുറന്നടിച്ചത്. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഗെയിമിങ് സെന്ററിന് പ്രവർത്തനാനുമതി തേടിയിരുന്നില്ലെന്ന് പറഞ്ഞ മുൻസിപ്പൽ കോർപ്പറേഷനെയും കോടതി ശകാരിച്ചു. രണ്ടര വർഷമായി സെന്റർ നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മുൻസിപ്പൽ ഉദ്യോഗസ്ഥർ എവിടെയായിരുന്നെന്ന് കോടതി ചോദിച്ചു. മുൻസിപ്പൽ ഓഫിസർമാർ ഗെയിമിങ് സെന്ററിൽ നിൽക്കുന്ന ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ കോടതിയുടെ വാക്കുകൾ കൂടുതൽ പരുഷമായി. ഫോട്ടോയിലുള്ള ഉദ്യോഗസ്ഥർ ആരാണെന്നും അവരും ഗെയിമിങ് സെന്ററിൽ കളിക്കുകയായിരുന്നോയെന്നും കോടതി ചോദിച്ചു.

അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മറ്റു രണ്ട് ഗെയിമിങ് സെന്ററുകൾ കൂടിയുണ്ടെന്നും ഇത്തരം കേസുകൾ അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. നാല് വർഷത്തിനുള്ളിൽ പല തീരുമാനങ്ങളും നിർദേശങ്ങളും പുറപ്പെടുവിച്ചതിനു ശേഷവും ഇത്തരത്തിലുള്ള ആറ് സംഭവങ്ങളുണ്ടായതായി കോടതി നിരീക്ഷിച്ചു.

gujrat government rajcot fire gujarat high court