‌ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും; സ്മൃതി ഇറാനിയെ പരിഹസിക്കരുതെന്ന് രാഹുൽ

സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ വാക്കുകളും പരിഹസിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് രാഹുൽ എക്‌സിൽ കുറിച്ചു

author-image
Anagha Rajeev
New Update
rahul gandhi
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യുഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേഠിയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ പാർട്ടി പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ തുടരുന്ന പരിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ നിർദേശം.

ഇന്നലെയാണ് സ്മൃതി ഇറാനി ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഇതിന് പിന്നാലെ രാഹുൽ വസതി ഒഴിഞ്ഞ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവച്ച് കോൺഗ്രസ് പ്രവർത്തകർ സ്മൃതിയെ പരിഹസിച്ച് നിരവധി ട്രോളുകളും വീഡിയോകളും പങ്കുവച്ചിരുന്നു. സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ വാക്കുകളും പരിഹസിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. ജയവും തോൽവിയും ജീവിതത്തിൽ ഉണ്ടാകുന്നതാണ്. ആരെയും പരഹസിക്കുന്ന പ്രവർത്തനങ്ങൾ പാർട്ടി പ്രവർത്തകരിൽ നിന്ന് ഉണ്ടാവരുതെന്നും അത് ബലഹീനതയുടെ ലക്ഷണമാണെന്നും രാഹുൽ പറഞ്ഞു.  

rahul gandhi Smriti Irani