'ഹൃദയം നിറഞ്ഞ നന്ദി, വയനാട്ടുകാര്‍ക്ക് 2 എംപിമാരുണ്ടാകും'

പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും. ഞാനും ഇടവേളകളില്‍ വയനാട്ടിലെത്തും. വയനാടിനായി ലക്ഷ്യമിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കും. റായ്ബറേലിയുമായി പഴയ ബന്ധമാണുള്ളത്. അവരെ വീണ്ടും ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ട്. 

author-image
Rajesh T L
New Update
rahul gandhi
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: വയനാട്ടുകാര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ പിന്തുണ മറക്കാനാവില്ല. പ്രിയങ്ക മത്സരിച്ചാലും ഇടയ്ക്കിടെ വയനാട്ടില്‍ എത്തുമെന്നും വയനാട് മണ്ഡലം ഒഴിയാന്‍ തീരുമാനിച്ച ശേഷം രാഹുല്‍ പറഞ്ഞു. 

വയനാടുമായും റായ്ബറേലിയുമായും വൈകാരിക ബന്ധമുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി വയനാട് എംപിയാണ്. വയനാട്ടിലെ എല്ലാ ആളുകളും പാര്‍ട്ടിക്കാരും സ്‌നേഹം മാത്രമാണ് നല്‍കിയത്. അതിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ജീവിതകാലം മുഴുവന്‍ അത് മനസിലുണ്ടാകും. 

പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും. ഞാനും ഇടവേളകളില്‍ വയനാട്ടിലെത്തും. വയനാടിനായി ലക്ഷ്യമിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കും. റായ്ബറേലിയുമായി പഴയ ബന്ധമാണുള്ളത്. അവരെ വീണ്ടും ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ട്. 

വയനാട് ഒഴിയുകയെന്നത് എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന തീരുമാനമായിരുന്നില്ല. രണ്ട് മണ്ഡലവുമായും വ്യക്തി ബന്ധമുണ്ട്. 5 വര്‍ഷത്തെ വയനാട് ബന്ധം സന്തോഷകരമായിരുന്നു.

വയനാട്ടിലെ ജനങ്ങള്‍ പാര്‍ട്ടി നോക്കാതെ എനിക്ക് പിന്തുണ നല്‍കി. പ്രയാസമുള്ള ഘട്ടങ്ങളില്‍ അവര്‍ നല്‍കിയ പിന്തുണ മറക്കാനാകില്ല. പ്രിയങ്ക മത്സരിച്ചാലും ഞാന്‍ വയനാട്ടിലെത്തും. ജനങ്ങള്‍ക്ക് മുന്നില്‍ ഞാനുണ്ടാകും. അവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കും. പ്രിയങ്ക വയനാട്ടില്‍ ജയിക്കും. ഒരു നല്ല എംപിയായിരിക്കും. 

വയനാടിന് രണ്ട് എംപിമാരുണ്ടാകും. ഞാനും എന്റെ സഹോദരിയും. രാഹുല്‍ പറഞ്ഞു. 

 

 

 

 

rahul gandhi priyanka gandhi wayanadu