റാഞ്ചി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച റാഞ്ചിയിൽ എത്തും. റാഞ്ചിയിൽ നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകളിൽ രാഹുൽ ഗാന്ധി ഭാഗമാകും.രാഹുലിന്റെ സന്ദർശനത്തിനുശേഷം സംസ്ഥാനത്തെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.
അതേസമയം, സീറ്റ് വിഭജനം പൂർത്തിയായ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കാണ് കടക്കുന്നത്. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് 68 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. AJSU 10 സീറ്റുകളിലും ജെഡിയു,2 സീറ്റുകളിലും എൽജെപി ഒരു സീറ്റിലും മത്സരിക്കും.സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് തന്നെ മുന്നണികൾ പ്രചാരണത്തിൽ സജീവമായി.