രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ജനവിധി തേടും; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.  

author-image
anumol ps
Updated On
New Update
rahul gandhi filed nomination

രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.  സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെ വരണാധികാരിക്ക് മുമ്പാകെയായിരുന്നു രാഹുല്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട് ലോക്‌സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. 

rahul gandhi filed nomination papers Raebareli