നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21ന് യുഎസിലെത്തും. 23 വരെ യുഎസില്‍ തങ്ങുന്ന അദ്ദേഹം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഒരു പരിപാടിയിലും സംസാരിക്കും. ഡെലാവെയറിലെ വില്‍മിങ്ടണിലാണ് ക്വാഡ് ഉച്ചകോടി. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാലു രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ക്വാഡ്.
ഉച്ചകോടിയില്‍, ക്വാഡിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയും, ഇന്തോപസഫിക് മേഖലയിലെ രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി വരും വര്‍ഷത്തെ പ്രാഥമികാവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. അടുത്ത ക്വഡ് ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥ്യമരുളുക.
സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ 'ഭാവിയുടെ ഉച്ചകോടി' എന്ന പരിപാടിയില്‍ വിവിധ ലോക നേതാക്കള്‍ക്കൊപ്പം സംസാരിക്കും. ഉച്ചകോടി വേദിയില്‍, മോദി നിരവധി ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.
സെപ്റ്റംബര്‍ 22ന് ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും, യുഎസ് ആസ്ഥാനമായ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി സംവദിക്കുകയും ചെയ്യും. എഐ, ക്വാണ്ടം കംപ്യൂട്ടിംഗ്, സെമികണ്ടക്റ്ററുകള്‍, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുഎസ് സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയാകും.