പൂനെയില്‍ ആഡംബര കാറായ പോര്‍ഷെ ഇടിച്ച് രണ്ട് ഐ ടി ജീവനക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ച 17 കാരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. കുറ്റകൃത്യം ഗൗരവമുള്ളതാണെങ്കിലും കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ഭാരതി ഡാഗ്രേ, ജസ്റ്റിസ് മഞ്ജുഷ ദേഷ്പാണ്ഡെ എന്നിവരടങ്ങിയ ബഞ്ജാണ് കേസ് പരിഗണിച്ചത്.17 കാരന്റെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് വിധി വന്നത്. മാതാപിതാക്കളും മുത്തച്ഛനും കേസില്‍ അറസ്റ്റിലായതിനാല്‍ കുട്ടിയുടെ സംരക്ഷണ ചുമതല ഈ ബന്ധുവിനാണ്. മെയ് 19 നാണ് 17 കാരന്‍ അശ്രദ്ധമായി ഓടിച്ച പോര്‍ഷെ ബൈക്കിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ എന്‍ജിനീയര്‍മാരായ അശ്വനി കോസ്റ്റ(24), അനീഷ് ആവാഡിയ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. 17 കാരന്‍ മദ്യപിച്ചിരുന്നതായും വാഹനം അമിതവേഗതയിലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ 17 കാരന് ജാമ്യം അനുവദിച്ചത് രാജ്യ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.