ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും ആക്ടിവിസ്റ്റും സാമൂഹികപ്രവര്‍ത്തകനുമായ ജി.എന്‍. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഏറെക്കാലം തടവില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ജയില്‍ മോചിതനാക്കിയിരുന്നു.
2017ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ശാരീരിക അവശതകളെത്തുടര്‍ന്ന് വീല്‍ ചെയറിലായിരുന്നു അദ്ദേഹം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നത്.