വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര വയനാട്ടിലെത്തി. രാത്രി എട്ടോടെയാണ് മാതാവ് സോണിയ ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കും മകന്‍ രെഫാനുമൊപ്പം പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധി നാളെയെത്തും.ഇന്ന് സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ താമസിക്കുന്ന പ്രിയങ്കാ ഗാന്ധി നാളെ രാവിലെ പതിനൊന്നോടെ കല്‍പ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കും. പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇതോടെ തുടക്കമാകും.നാളെ രാവിലെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുനെ ഖാര്‍ഗെയും കല്‍പറ്റയിലെത്തും.
പത്രിക സമര്‍പ്പണത്തിനു സോണിയയും പ്രിയങ്കക്കൊപ്പമുണ്ടാകും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ രണ്ടു തവണ മത്സരിച്ചപ്പോഴും സോണിയ ഗാന്ധി എത്തിയിരുന്നില്ല.രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം.പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്കാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചുമതല. ചേലക്കരയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്. ബെന്നി ബെഹന്നാനും കെ സി ജോസഫിനുമാണ് പാലക്കാട് ചുമതല നല്‍കിയിരിക്കുന്നത്. സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.