41 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കും

41 വര്‍ഷത്തിന് ശേഷം ആദ്യമായി ഓസ്ട്രിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം റഷ്യയില്‍ നിന്ന് പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 

author-image
Anagha Rajeev
New Update
Modi
Listen to this article
0.75x 1x 1.5x
00:00 / 00:00

 പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 8, 9 തീയതികളില്‍ റഷ്യ സന്ദര്‍ശിക്കും. ഇതിന് പിന്നാലെ അദ്ദേഹം ഓസ്ട്രിയയിലും സന്ദര്‍ശനം നടത്തും. 41 വര്‍ഷത്തിന് ശേഷം ആദ്യമായി ഓസ്ട്രിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം റഷ്യയില്‍ നിന്ന് പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 

അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യയിലെ വ്‌ളാഡിവാസ്‌റ്റോക്കില്‍ വെച്ച് നടത്തിയ ഇക്കണോമിക് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായി 2019ലാണ് പ്രധാനമന്ത്രി അവസാനം റഷ്യ സന്ദര്‍ശിച്ചത്.  പുടിനും മോദിയും ഈ വര്‍ഷം ആദ്യ പകുതിയില്‍ കണ്ടുമുട്ടുമെന്ന് പെസ്‌കോവ് പറഞ്ഞിരുന്നു.

ഓസ്ട്രിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മോദി പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെ ബെല്ലനുമായി കൂടിക്കാഴ്ച നടത്തും. ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമ്മറുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ത്യയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നുമുള്ള വ്യവസായികളെ ഇരുവരും അഭിസംബോധന ചെയ്ത് സംസാരിക്കും. മോസ്‌കോയിലും വിയന്നയിലുമുള്ള ഇന്ത്യന്‍ പ്രവാസികളുമായും പ്രധാനമന്ത്രി സംവദിക്കും.

PM Modi narendra modi prime minister narendra modi