കേന്ദ്ര ഇടപെടലാണ് മണിപ്പൂരിനെ രക്ഷിച്ചത്; വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

author-image
Rajesh T L
New Update
pm narendramodi

പ്രധാനമന്ത്രി നരേന്ദ്രമോദി

Listen to this article
0.75x 1x 1.5x
00:00 / 00:00

 മണിപ്പൂര്‍ കലാപ വിഷയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് മാസത്തിലധികമായി പുകഞ്ഞു കൊണ്ടിരിക്കുന്ന കലാപങ്ങളിൽ കേന്ദ്രസർക്കാർ ഒന്നും പ്രതികരിച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമയോചിതമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്,മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടലുകളാണ് എന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ  മണിപ്പുരിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍.

മുന്‍പ് മണിപ്പൂരിലെ സാഹചര്യങ്ങൾ അതിരൂക്ഷമായ ഘട്ടത്തില്‍ പാര്‍ലമെന്റില്‍ ദിവസങ്ങളോളം പ്രതിപക്ഷം പ്രതിഷേധങ്ങള്‍ തുടരുകയും തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽ പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും പൊതുവേദികളിലോ  അഭിമുഖങ്ങളിലോ വിഷയത്തില്‍ നരേന്ദ്ര മോദി ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല. പ്രധാനമന്തിയുടെ മരിപ്പൂരിനോടുള്ള ഈ മൗനവും അവഗണയും ഏറെ വിമർശനങ്ങൾക്കിടയാക്കി. ആദ്യമായിട്ടാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച്  മാധ്യമങ്ങളോട് സംസാരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു . കലാപ ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ മണിപ്പൂരില്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കൃത്യമായി പരിഗണിചു കൊണ്ടാണ് കേന്ദ്രം സഹായങ്ങൾ എത്തിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

PM Narendra Modi manipur riot