കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളെലെല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസന പ്രവർത്തനങ്ങൾ വഴിമുട്ടി നിൽക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
കാൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളിൽ വീഴുന്നവരാകട്ടെ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ കർഷകരും, യുവാക്കളും, സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ്. കോൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങൾ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കോൺഗ്രസിന് വോട്ട് ചെയ്താൽ അത് ഭരണമില്ലായ്മക്കുള്ള വോട്ടാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരിഹാസം.