ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; സര്‍ക്കാര്‍ രൂപീകരണം ഉടന്‍

കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ ചെയ്തത്.

author-image
Vishnupriya
New Update
omar abdullah choosen as leader set to be new cm of Jammu and Kashmir

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ ചെയ്തത്.

ആറുവര്‍ഷത്തോളമായി ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇപ്രാവശ്യം നടന്നത് . പത്ത് വര്‍ഷം മുമ്പ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഇതിന് മുന്‍പ്‌ തിരഞ്ഞെടുപ്പ് നടന്നത്.

നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വരും ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്.

jammu kashmir omar abdullah