രാഷ്ട്രപതി ഭവനിന് അകത്തും പേരുമാറ്റം; ദര്‍ബാര്‍ ഹാളിനും അശോക് ഹാളിനും പുതിയ പേര് പ്രഖ്യാപിച്ച് രാഷ്ട്രപതി

ദര്‍ബാര്‍ ഹാള്‍ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാള്‍ അശോക് മണ്ഡപം എന്നും അറിയപ്പെടും.

author-image
anumol ps
New Update
draupathi murmu

രാഷ്ട്രപതി ദ്രൗപദി മുര്‍മു

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

 

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിനും അശോക് ഹാളിനും പുതിയ പേര് പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ദര്‍ബാര്‍ ഹാള്‍ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാള്‍ അശോക് മണ്ഡപം എന്നും അറിയപ്പെടും. ദേശീയ പുരസ്‌കാരങ്ങളടക്കം സമ്മാനിക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രധാനവേദിയാണു ദര്‍ബാര്‍ ഹാള്‍. അശോക് ഹാളിലായിരുന്നു പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.

ഇന്ത്യയുടെ സംസ്‌കാരവും മൂല്യവും പ്രതിഫലിക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള നിരന്തരശ്രമത്തിന്റെ ഭാഗമായാണിതെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. ബ്രിട്ടീഷുകാരുടെയും മറ്റ് ഇന്ത്യന്‍ ഭരണാധികാരികളുടെയും കാലത്തുള്ള കോടതിയെയും സഭകളെയും ഓര്‍മിപ്പിക്കുന്ന വാക്കാണ് 'ദര്‍ബാര്‍' എന്നും പുതിയ ഇന്ത്യയില്‍ അതിന് പ്രസക്തി നഷ്ടമായെന്നും രാഷ്ട്രപതി ഭവന്റെ പ്രസ്താവനയില്‍ പറയുന്നു.

ഗണതന്ത്രം എന്ന ആശയം ഇന്ത്യന്‍ സമൂഹത്തില്‍ പുരാതന കാലം മുതല്‍ ആഴത്തില്‍ വേരുപിടിച്ചതാണ്. അതുകൊണ്ടുതന്നെ ഗണതന്ത്ര മണ്ഡപം എന്നത് ദര്‍ബാര്‍ ഹാളിന് ഏറ്റവും യോജിച്ച പേരായിരിക്കും. അശോക ഹാളിനെ അശോക മണ്ഡപം എന്ന് പുനര്‍നാമകരണം ചെയ്യുന്നതു ഭാഷാപരമായ ഐക്യം കൊണ്ടുവരുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

president droupadi murmu rashtrapathi bavan