രാജ്യത്ത് പത്തിടങ്ങളിൽ പുതിയ ഗവർണർമാർ; നിയമന ഉത്തരവ് പുറത്തിറക്കി രാഷ്‌ട്രപതി ഭവൻ

രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്‌ട്ര, പഞ്ചാബ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്.

author-image
Greeshma Rakesh
New Update
president

President Droupadi Murmu

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു.രാഷ്‌ട്രപതി ഭവൻ ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്നലെ രാത്രിയോടെ പുറത്തിറക്കി.രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്‌ട്ര, പഞ്ചാബ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്.

മലയാളിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.കൈലാസനാഥനാണ് പുതുച്ചേരി ലഫ്.ഗവർണറായി നിയമനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹം, ഗുജറാത്തിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് വിരമിച്ചത്. ഹരിഭാവു കിസൻ ബാഗ്‌ദെയാണ് രാജസ്ഥാന്റെ പുതിയ ഗവർണർ. സി എച്ച് വിജയശങ്കറാണ് മേഘാലയ ഗവർണർ.

ഝാർഖണ്ഡ് ഗവർണറായിരുന്ന സി പി രാധാകൃഷ്ണൻ ആണ് മഹാരാഷ്‌ട്രയുടെ പുതിയ ഗവർണർ. മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ്വാറാണ് പുതിയ ഝാർഖണ്ഡ് ഗവർണർ. തെലങ്കാന ഗവർണറായി ജിഷ്ണുദേവ് വർമ്മയ്‌ക്കും, സിക്കിം ഗവർണറായി ഓം പ്രകാശ് മാത്തൂറിനും ഛത്തീസ്ഗഡ് ഗവർണറായി രമൺ ദേകയ്‌ക്കും നിയമനം നൽകി.ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പൂർ ഗവർണറുടെ അധികചുമതല നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയ്‌ക്ക് പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായും നിയമനം നൽകി.

 

governor droupadi murmu