കർണാടകയിലെ ഷിരൂരിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ് പൊലീസ്. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. അതേസമയം മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവർക്കായി തിരച്ചിൽ തുടങ്ങി. എസ്ഡിആർഎഫ് സംഘം നിലവിൽ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
കളക്ടറുടെ അനുമതി കിട്ടിയതോടെ തിരച്ചിലിനായി ഈശ്വർ മൽപേ പുഴയിലിറങ്ങി. എൻടിആർഎഫ് സംഘവും ഷിരൂരിലെത്തിയിട്ടുണ്ട്. രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. അർജുന്റെ ലോറി കണ്ടെത്തി ക്യാബിൻ തുറക്കുകയെന്നതാണ് രക്ഷാപ്രവർത്തകരുടെ ലക്ഷ്യം.
അതേസമയം ഇന്നലെ ഈശ്വർ മൽപെ നടത്തിയ തിരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ലഭിച്ചത് അർജുന്റെ ലോറിയുടെ ജാക്കിയാണെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞിരുന്നു.