പോക്സോ കേസ്: ബി എസ് യെദ്യൂരപ്പയ്ക്ക് നോട്ടിസ്

പോക്സോ നിയമപ്രകാരം യെദ്യൂരപ്പയ്ക്കെതിരെ സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ കേസിന്റെ അന്വേഷണം സിഐഡിക്ക് കൈമാറി. അതേസമയം പരാതി നല്‍കിയ യുവതി അടുത്തിടെ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.

author-image
Rajesh T L
New Update
sexual

POCSO case

Listen to this article
0.75x 1x 1.5x
00:00 / 00:00

പോക്സോ കേസില്‍ വാദം കേള്‍ക്കാന്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് സിഐഡി ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കി. സിഐഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഇന്ന് (ബുധനാഴ്ച) ഹിയറിങ്ങില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് തിങ്കളാഴ്ച വൈകിട്ടായിരുന്നു യെദ്യൂരപ്പയ്ക്ക് നോട്ടിസ് നല്‍കിയത്. നിലവില്‍ ഡല്‍ഹിയിലായതിനാല്‍ ജൂണ്‍ 17ന് ഹിയറിങ്ങില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ മുഖേന ബി എസ് യെദ്യൂരപ്പ മറുപടി നല്‍കിയതായാണ് വിവരം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഫെബ്രുവരിയില്‍ പീഡനത്തിനിരയായെന്ന് കാണിച്ച് മാര്‍ച്ച് 14നാണ് പെണ്‍കുട്ടിയുടെ അമ്മ ബെംഗളൂരുവിലെ സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നാലെ പോക്സോ നിയമപ്രകാരം യെദ്യൂരപ്പയ്ക്കെതിരെ സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ കേസിന്റെ അന്വേഷണം സിഐഡിക്ക് കൈമാറി. അതേസമയം പരാതി നല്‍കിയ യുവതി അടുത്തിടെ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.

 

POCSO Case