ധ്യാനത്തിനായി പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയിലെത്തും;വിവേകാനന്ദ പാറയിൽ സന്ദർശകർക്ക് നിയന്ത്രണം,കനത്ത സുരക്ഷ

ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് തിരിക്കുക.തുടർന്ന് കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നരേന്ദ്രമോദി വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും.

author-image
Greeshma Rakesh
New Update
pm modi

pm narendra modis 45 hour meditation at vivekananda rock in kanniyakumari

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം:  വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും.ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് തിരിക്കുക.തുടർന്ന് കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നരേന്ദ്രമോദി വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും.മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം.തുടർന്ന് ജൂൺ ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ഡൽഹിയിലേക്ക് തിരിക്കും.

അതെസമയം പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.വിവേകാനന്ദപ്പാറ യിലേക്കുള്ള സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.സുരക്ഷയ്ക്കായി നിലവിൽ രണ്ടായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.കന്യാകുമാരി ഗസ്റ്റ് ഹൗസിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയൽ റണ്ണടക്കം നടത്തിയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ധ്യാനമിരിക്കാൻ മോദി എത്തുന്നത്. ഇന്ന് വൈകിട്ട് മുതൽ ജൂൺ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുക.ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂർത്തിയാവുന്നത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂർത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം.

അതെസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം ‘പരോക്ഷ പ്രചാരണ’മാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെങ്കിലും, വിലക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. ധ്യാനം പ്രചാരണമായി കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

 

PM Narendra Modi meditation vivekananda rock kanniyakumari