'ദക്ഷിണേന്ത്യയിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കം'; എൻഡിഎ യോ​ഗത്തിൽ സുരേഷ് ​ഗോപിയുടെ വിജയം പ്രത്യേകം പരാമർശിച്ച് മോദി

കേരളത്തിൽ നിരവധി പ്രവർത്തകർ ബലിദാനികൾ ആയി. തലമുറകളായി പാർട്ടി വേട്ടയാടലുകൾ സഹിച്ചു. എന്നിട്ടും പരിശ്രമം തുടർന്നു. ഒടുവിൽ ഒരു അംഗം വിജയിച്ചുവെന്നും മോദി പറഞ്ഞു.

author-image
Greeshma Rakesh
New Update
SURESH

pm narendra modi and suresh gopi

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ തൃശ്ശൂരിൽ നിന്നും ജയിച്ച നടൻ സുരേഷ് ​ഗോപിയുടെ വിജയ പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു എന്നാണ് പ്രധാമന്ത്രി പറഞ്ഞത്.കേരളത്തിൽ നിരവധി പ്രവർത്തകർ ബലിദാനികൾ ആയി. തലമുറകളായി പാർട്ടി വേട്ടയാടലുകൾ സഹിച്ചു. എന്നിട്ടും പരിശ്രമം തുടർന്നു. ഒടുവിൽ ഒരു അംഗം വിജയിച്ചുവെന്നും മോദി പറഞ്ഞു.

എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്. മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. അംഗങ്ങൾ ഐകകണ്ഠ്യേന നിർദേശത്തെ പിന്തുണച്ചു. തുടർച്ചയായ മൂന്നാം തവണയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത്. ഞായറാഴ്ച്ചയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക.

എൻഡിഎ മുന്നണിയെക്കുറിച്ചും മോദി വാചാലനായി. 'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകകരമായ സഖ്യമാണ് എൻഡിഎ. ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബം ആണ്. എൻഡിഎ സഖ്യകക്ഷികൾക്കിടയിലെ ബന്ധം ദൃഢമാണ്. അധികാരത്തിലെത്താൻ ചില പാർട്ടികൾ ചേർന്നുണ്ടായ കൂട്ടായ്മയല്ല എൻഡിഎ. രാജ്യമാണ് പ്രധാനം എന്ന ചിന്തയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മുന്നണിയാണ്. എൻഡിഎയിലെ പ്രവർത്തകർ കഠിനാധ്വാനം ചെയ്തു.' മോദി പറഞ്ഞു, പ്രതിപക്ഷത്തെ ലക്ഷ്യംവെച്ചായിരുന്നു പരാമർശം.



narendra modi Suresh Gopi NDA loksabha election 2024