ക്ഷേത്ര ദര്‍ശനത്തിനിടെ മിന്നല്‍പ്രളയം; സ്ത്രീകളുള്‍പ്പെടെ 150 പേരെ രക്ഷിച്ചു

ദീപാവലി അവധി കാരണം നൂറുകണക്കിന് പേർ ക്ഷേത്രദർശനത്തിനും പുഴയിൽ കുളിക്കുന്നതിനുമായി ഇവിടെ എത്തിയിരുന്നു.

author-image
Vishnupriya
New Update
ar

ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്തി. വനത്തിനുള്ളിലെ രാക്കായി അമ്മൻ ക്ഷേത്രത്തിൽ കുടുങ്ങിയ 150 പേരെയാണ്‌ അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തിയത്. 40 സ്ത്രീകൾ അടങ്ങുന്ന സംഘത്തെ വടം ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ദീപാവലി അവധി കാരണം നൂറുകണക്കിന് പേർ ക്ഷേത്രദർശനത്തിനും പുഴയിൽ കുളിക്കുന്നതിനുമായി ഇവിടെ എത്തിയിരുന്നു. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം തകർന്നതും പരിഭ്രാന്തി വർധിപ്പിച്ചു. ആളുകൾ കുടുങ്ങിയതറിഞ്ഞ് രാജപാളയത്ത് നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് രാത്രി സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്. 

flood CHENNAI