ഐഎസ്ആർഒയുമായി കൈകോർക്കുമെന്ന് ഫിലിപ്പീൻസ്

ഇന്ത്യ- ഫിലിപ്പീൻസ് ബന്ധം ദൃഢമാണെന്നും അനുദിനം വളർച്ച പ്രാപിക്കുകയാണെന്നും ഫിലിപ്പീൻസ് നയതന്ത്രജ്ഞ തെരേസ. പി ലസ്റോ. സാമൂഹിക-സാംസ്കാരിക ബന്ധങ്ങളുടെ അടിത്തറയിലാണ് ഇരുരാജ്യങ്ങളും നിലകൊള്ളുന്നതെന്നും അവർ കൂട്ടിച്ചേർത്തു

author-image
Prana
New Update
indian
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യ- ഫിലിപ്പീൻസ് ബന്ധം ദൃഢമാണെന്നും അനുദിനം വളർച്ച പ്രാപിക്കുകയാണെന്നും ഫിലിപ്പീൻസ് നയതന്ത്രജ്ഞ തെരേസ. പി ലസ്റോ. സാമൂഹിക-സാംസ്കാരിക ബന്ധങ്ങളുടെ അടിത്തറയിലാണ് ഇരുരാജ്യങ്ങളും നിലകൊള്ളുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഫിലിപ്പീൻസിന്റെ പ്രതിരോധ മേഖലയ്‌ക്ക് ഊർജ്ജം പകരാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈൽ കൈമാറ്റം ചെയ്തത് ഇതിന് ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു. ബഹിരാകാശ മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാനായി ഐഎസ്ആർഒയുമായി കരാറിലേർപ്പെടാനും പദ്ധതിയിടുന്നുവെന്ന് തെരേസ സൂചിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ പിന്തുണയ്‌ക്കും ഫിലിപ്പീൻസ് നയതന്ത്രജ്ഞ നന്ദി അറിയിച്ചു. ചൈനീസ് ആക്രമണങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സ്വീകരിക്കുന്ന നിലപാടുകളും അഭിപ്രായങ്ങളും സ്വാഗതാർഹമാണ്.

2016-ൽ ആർബിട്രൽ അവാർ‌ഡ് നൽകിയതിനും അവർ നന്ദി അറിയിച്ചു. ഇന്ത്യക്കാർക്കായി ഇ-വിസ സംവിധാനങ്ങൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നുണ്ട്. ടൂറിസം മേഖലയിലേക്ക് ഇന്ത്യക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.14-ാമത് ഫിലിപ്പീൻസ്-ഇന്ത്യ കൺസൾട്ടേഷൻ ചർച്ചകൾക്കും അഞ്ചാമത്തെ ഫിലിപ്പീൻസ്-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിനും ഡൽഹിയിലെത്തിയ വേളയിലാണ് തെരേസ ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക രാഷ്‌ട്രീയ മേഖലയിലെ സഹകരണം ഉറപ്പാക്കുന്നതിൽ ഒക്ടോബർ എട്ട് മുതൽ ഫിലിപ്പീൻസിൽ‌ ആരംഭിക്കുന്ന അസിയൻ ഉച്ചകോടി നിർണായക പങ്ക് വഹിക്കുമെന്നും നയതന്ത്രജ്ഞ കൂട്ടിച്ചേർത്തു.

isro